തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തിൽ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി. ദിനാചരണം തളിപ്പറമ്പ് അസി.എക്സൈസ് ഓഫീസർ രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ചിന്മയ കറസ്പോണ്ടന്റ് ടി.വി.ജയകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശശി.കെ.എൻ, വൈസ് പ്രിൻസിപ്പൽ ഒ.പി. രഘു എന്നിവർ സം ബന്ധിച്ചു. ജാഗ്രതാ കമ്മിറ്റി അംഗങ്ങളായ എം. വി പ്രദീപൻ , വസന്ത അജിത്ത് എന്നിവർ റാലിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥിനി അമേയ പ്രശാന്ത് "ലഹരിക്കെതിരെ" എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
Anti-drug pledge and rally organized at Chinmaya Vidyalaya